പാലാ: എസ്എംവൈഎം-കെസിവൈഎം സംഘടന രൂപതയിൽ സ്ഥാപിതമായതിന്റെ സുവർണ്ണജൂബിലി സമാപനാഘോഷം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് സഭയുടെ ശക്തി, അവരാണ് സഭയെ മുൻപോട്ട് നയിക്കുന്നത് എന്ന് അഭിവന്ദ്യ പിതാവ് അഭിപ്രായപ്പെട്ടു. എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന ആഘോഷത്തിന്റെ ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു.
രൂപത പ്രസിഡന്റ് എഡ്വിൻ ജോസി അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ജനറൽ സെക്രട്ടറി മിജോ ജോയി സമ്മേളനത്തിന് സ്വാഗതം നൽകി. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തുകയും, കേരള ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തുകയും, പാലാ രൂപതാ വികാരി ജനറാൾ ഫാ.സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. എസ്.എം.വൈ.എം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടക്കൽ, എസ്.എം.വൈ.എം പാലാ രൂപത മുൻ ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരി, എസ്.എം.വൈ.എം പാലാ രൂപത മുൻ ജോയിന്റ് ഡയറക്ടർ സി. ഷൈനി DST, പാലാ രൂപത മുൻ പ്രസിഡന്റ് സാജു അലക്സ്, പാലാ രൂപത മുൻ ജനറൽ സെക്രട്ടറി ഫാ. ജോസഫ് ചിനോത്തുപറമ്പിൽ, പാലാ രൂപത മുൻ വൈസ് പ്രസിഡന്റ് ജൂബിറ്റ് നിതിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും, പാലാ രൂപത മുൻകാല ഭാരവാഹികളെ ആദരിക്കുകയും, ജൂബിലി വർഷത്തിൽ ഭവന നിർമ്മാണത്തിന്റെ താക്കോൽ കൈമാറുകയും, തീം സോങ്ങിൽ പങ്കുകൊണ്ടവരെ ആദരിക്കുകയും, എമർജിങ് യൂണിറ്റുകൾക്കുള്ള ആദരവ് നൽകുകയും ചെയ്തു.
രൂപത വൈസ് പ്രസിഡന്റ് ടിൻസി ബാബു യോഗത്തിന് നന്ദി അറിയിച്ചു. യുവജനപ്രസ്ഥാനത്തിന്റെ മുൻകാല ഡയറക്ടർമാർ ജോയിന്റ് ഡയറക്ടർമാർ, മുൻകാല ഭാരവാഹികളും,യൂണിറ്റ്, ഫൊറോനാ ഭാരവാഹികളും രണ്ടായിരത്തിലേറെ യുവജനങ്ങളും സമാപന സമ്മേളനത്തിൽ പങ്കുചേർന്നു.
Be the first to comment