പാലാ ജനറൽ ആശുപത്രിക്ക് കെ. എം മാണിയുടെ പേര് നൽകാൻ മന്ത്രിസഭാ തീരുമാനം

പാലാ ജനറൽ ആശുപത്രിക്ക് മുൻ മന്ത്രി കെ.എം.മാണിയുടെ പേര് നൽകാൻ മന്ത്രിസഭാ ​യോ​ഗത്തിൽ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നേരത്തെ പാലാ ബൈപാസ് റോഡിനും കെ.എം.മാണിയുടെ പേര് നൽകിയിരുന്നു. കഴിഞ്ഞ വർഷം എൽഡിഎഫ് സർക്കാരാണ് ബൈപാസിന് മാണിയുടെ പേര് നൽകിയത്. ഇതിന് പിന്നാലെയാണ് ആശുപത്രിക്കും കെ.എം.മണിയുടെ പേര് നൽകുന്നത്.

കെ.എം.മാണിയുടെ പാലായിലെ വീടിന് മുന്നിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടു നൽകിയിരുന്നു. ബൈപാസ് റോഡ് മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു. പാലാ നിയോജകമണ്ഡലം രൂപീകൃതമായ 1964 മുതൽ 2019-ൽ മരിക്കുന്നത് വരെ 13 വരെ പാലാ മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു കെഎം മാണി. പാലാ പുലിയന്നൂർ ജംഗ്ഷൻ മുതൽ കിഴതടിയൂർ ജംഗ്ഷൻ വരെയുള്ള പാലാ ബൈപ്പാസാണ് കെ.എം.മാണി ബൈപ്പാസ് റോഡ് എന്ന് നാമകരണം ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*