പാലാ സെൻ്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിന് ഓട്ടോണമസ് പദവിയും നാക് എ ഗ്രേയ്ഡും

പാലാ: പാലാ സെൻ്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിന് ഓട്ടോണമസ് പദവിയും നാക് എ ഗ്രേയ്ഡും ലഭിച്ചു. കോളജില്‍ നടന്ന മെറിറ്റ് ഡേയില്‍ കോളേജ് രക്ഷാധികാരി  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് ഓട്ടോണോമസ് പദവി ലഭിച്ചകാര്യം അറിയിച്ചത്. നാക് അക്രഡിറ്റേഷനില്‍ ആദ്യ സൈക്കിളില്‍ത്തന്നെ എ ഗ്രേയ്ഡ് ലഭിച്ച വിവരവും മാര്‍ കല്ലറങ്ങാട്ട് വ്യക്തമാക്കി.
അക്കാദമിക മികവ് , ഉയര്‍ന്ന പ്ലെയ്‌സ്മെന്റ്, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, പ്രഗത്ഭരായ അധ്യാപകര്‍, ഉയര്‍ന്ന അധ്യാപക- വിദ്യാര്‍ത്ഥി അനുപാതം തുടങ്ങിയവ കൈവരിച്ചതുകൊണ്ടാണ് യുജിസി ഓട്ടോണമസ് പദവി നല്‍കിയത്. 22 വര്‍ഷത്തെ അക്കാദമിക മികവിനുള്ള നേര്‍സാക്ഷ്യം കൂടിയായി കോളേജിന് ലഭിച്ച ഇരട്ടനേട്ടം.
2002ല്‍ ആരംഭിച്ച കോളേജില്‍ ബിടെക് വിഭാഗത്തില്‍ ഒന്‍പതും എംടെക്ക് വിഭാഗത്തില്‍ നാലും പ്രോഗ്രാമുകളാണ് ഉള്ളത്. ബിടെക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ്, സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ,്  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യുണിക്കേഷന്‍ എഞ്ചിനീയറിംഗ് , ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയാണ് ഉള്ളത്.
എംടെക്കില്‍ അഡ്വാന്‍സ്ഡ് മാനുഫാക്ച്ചറിംഗ് ആന്‍ഡ് പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ സയന്‍സ്, സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, വിഎല്‍ എസ്ഐ ആന്‍ഡ് എംബെഡഡ്ഡ് സിസ്റ്റം എന്നിവയും ഉണ്ട്. വര്‍ക്കിംഗ് പ്രൊഫഷനലുകള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്രോണിക്‌സ് എഞ്ചിനീയറിംഗ്, എന്നിവയില്‍ ബിടെക്കും കമ്പ്യൂട്ടര്‍ സയന്‍സ്, സ്ട്രക്ചറല്‍ എഞ്ചിനിയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് , വിഎല്‍ എസ്‌ഐ ആന്‍ഡ് എംബെഡഡ്ഡ് സിസ്റ്റം എന്നിവയില്‍ എംടെക്കും നല്‍കുന്നു.
പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളില്‍ എംബിഎ , രണ്ട് വര്‍ഷ എംസിഎ, അഞ്ചുവര്‍ഷ ഇന്റഗ്രെറ്റഡ് എംസിഎ എന്നിവയും ഉള്‍പ്പെടുന്നു. സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് , ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയില്‍ പിഎച്ച്ഡിയും നല്‍കുന്നു.
കോളേജിലെ ആറു പ്രോഗ്രാമുകള്‍ക്ക് എഐസിറ്റിയില്‍ നിന്ന് എന്‍ബിഎ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം 826 പ്ലേസ്‌മെന്റ് ഓഫറുകള്‍ സെന്റ് ജോസഫിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേടാനായി എന്നതും മികവിന്റെ മികച്ച ഉദാഹരണമാണ്. മെറിറ്റ് ഡേയില്‍ കെല്‍ട്രോണ്‍ എംഡി വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായര്‍ മുഖ്യാതിഥി ആയിരുന്നു. ചെയര്‍മാന്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഡയറക്ടര്‍ ഫാ. ജയിംസ് ജോണ്‍ മംഗലത്ത്, മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. വി.പി ദേവസ്യ , വൈസ് പ്രിന്‍സിപ്പല്‍ ഡോ. മധുകുമാര്‍ എസ്എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Be the first to comment

Leave a Reply

Your email address will not be published.


*