മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പാലക്കാട് 84 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 84 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് ചങ്ങലീരി പള്ളിപ്പടി സ്വദേശിനി അംനയുടെ ഇരട്ടികുട്ടികളിൽ ആൺകുട്ടിയാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 4 മണിയോടെ മുലപ്പാൽ നൽകി കുട്ടിയെ തൊട്ടിലിൽ കിടത്തുകയായിരുന്നു. രാവിലെ നോക്കിയപ്പോൾ ശരീരമാസകലം നീല നിറം കണ്ടതോടെ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*