
പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയം അവസാനിച്ചു. പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് പ്രത്യേകം ടോക്കണ്‍ നല്‍കിയിട്ടുണ്ട്. പോളിങ് 70 ശതമാനത്തിലേക്ക് കടക്കുകയാണ്.
40.76 ശതമാനം ബൂത്തുകളിലാണ് പോളിങ്ങ് അവസാനിച്ചത്. ഓരോ മണ്ഡലത്തിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മന്ദഗതിയിലായിരുന്ന പോളിങ് ഉച്ചക്കു ശേഷമാണ് മെച്ചപ്പെട്ടത്.
മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിയിരുന്നു. ആദ്യം തന്നെ വോട്ട് ചെയ്ത് പിന്നീടുള്ള തിരക്ക് ഒഴിവാക്കാനാണ് പലരും നേരത്തെ എത്തിയത്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.
Be the first to comment