പാലക്കാട്ട് ഭർത്താവ് ഭാര്യയെ കുത്തി; കഴുത്തിനും ചുമലിനും പരുക്ക്

കൊഴിഞ്ഞാമ്പാറ: പാലക്കാട്ടെ കൊഴിഞ്ഞാമ്പാറ ബസ്‌സ്റ്റാൻഡിൽ വച്ച് ഭാര്യയെ ഭർത്താവ് വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. നീലിപ്പാറ സ്വദേശിയായ ഗീതയെയാണു ഭർത്താവ് ഷൺമുഖം കൊലപ്പെടുത്താൻ ശ്രമിച്ചത്.  ഷൺമുഖത്തെപൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഏഴേമുക്കാലോടെ ജോലിക്കു പോകുന്നതിനായി ബസ് കയറാൻ സ്റ്റാൻഡിൽ എത്തിയതായിരുന്നു ഗീത. ബസ് നിൽക്കുന്നതിനിടയിൽ ഷൺമുഖം അവരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 

സംഭവം കണ്ടെത്തിയ ബസ് ഡ്രൈവർ സുലൈമാനാണ് ഇയാളെ തട്ടിമാറ്റി ഗീതയെ രക്ഷിച്ചത്.  സുലൈമാൻ ആളുകളെ വിളിച്ചുകൂട്ടി. നാട്ടുകാർ ചേർന്ന് ഷൺമുഖത്തെ പിടിച്ചുമാറ്റുകയും ഗീതയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.  ഗീതയ്ക്കു കഴുത്തിനും ചുമലിനും പരുക്കുണ്ട്.  ഷൺമുഖവും ഭാര്യയും പിരിഞ്ഞുതാമസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  ഇതിനുമുൻപും ഇയാൾ ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇന്ന് ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. 

 

Be the first to comment

Leave a Reply

Your email address will not be published.


*