പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി അപകടം. രണ്ട് വിദ്യാർത്ഥികൾ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റതായാണ് വിവരം. ലോറിക്കടിയിൽ ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നതായും വിവരം ഉണ്ട്. പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് അപടകടത്തിൽപ്പെട്ടതെന്നാണ് വിവരം.
പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കരിമ്പ ഹൈസ്കൂളിലെ കുട്ടികളാണ് അപകടത്തിൽപെട്ടത്. ബസ് കാത്ത് നിൽക്കുകയായിരുന്നു വിദ്യാർഥികൾ. സിമന്റ് കയറ്റിവന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായി വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറിക്കടിയിൽ കുട്ടികളുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നു.
Be the first to comment