പാലക്കാട് റെക്കോര്‍ഡ് ചൂട്; സാധാരണയേക്കാള്‍ 5°c കൂടുതല്‍

തിരുവനന്തപുരം: പാലക്കാട് റെക്കോര്‍ഡ് ചൂട്. ഔദ്യോഗികമായി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ചൂട് ഇന്ന് പാലക്കാട് രേഖപെടുത്തി. 41.8°c ചൂട് ആണ് ഇന്ന് പാലക്കാട് അനുഭവപ്പെട്ടത്. സാധാരണയെക്കാള്‍ 5.5°c കൂടുതലാണിത്. 1987 ലും 41.8°c രേഖപെടുത്തിയിരുന്നു.

2016 ഏപ്രില്‍ 27 ന് രേഖപെടുത്തിയത് 41.9°c ആണ് 1951ന് ശേഷം സംസ്ഥാനത്ത് രേഖപെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. കണ്ണൂര്‍ എയര്‍പോര്‍ട്ട്(38.4), പുനലൂര്‍, വെള്ളാനിക്കര (38.2), കോഴിക്കോട് (37.8), ആലപ്പുഴ (37.3), കോട്ടയം (37) എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങളിലെ താപനില.

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഏപ്രില്‍ 27, 28 തീയതികളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Be the first to comment

Leave a Reply

Your email address will not be published.


*