പാലക്കാട് സ്മാർട്ട് സിറ്റി ; കേരളത്തിന് ഓണ സമ്മാനം

പാലക്കാട് സ്മാർട്ട് സിറ്റി വരുന്നു. പുതുശേരിയിലെ 1710 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി. 8729 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതി വഴി 51,000 പേര്‍ക്ക് തൊഴിൽ ലഭിക്കും. പരോക്ഷവുമായി 40 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും.

കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലായി 12 വ്യാവസായിക സ്മാർട്ട് സിറ്റികൾക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതി (എൻഐസിഡിപി)ക്കു കീഴിലാകും സ്മാർട്ട് സിറ്റി വികസനം.

അന്താരാഷ്‌ട്ര നിലവാരത്തോടെയുള്ള ഗ്രീൻഫീൽഡ് സ്മാർട്ട് സിറ്റികൾ രാജ്യത്ത് 1.52 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും. 10 ലക്ഷം പേർക്ക് നേരിട്ടും 30 ലക്ഷം പേർക്കു പരോക്ഷമായും തൊഴിൽ ലഭിക്കും. വ്യവസായ പാർക്കുകൾ എന്നതിലുപരി വ്യവസായ നഗരങ്ങൾ സൃഷ്ടിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

നിർമിക്കുന്ന ഉത്പന്നങ്ങൾ

  • ഔഷധനിർമാണത്തിനുള്ള രാസവസ്തുക്കള്‍
  • സസ്യോത്പന്നങ്ങള്‍
  • നോൺ മെറ്റാലിക് മിനറൽ ഉത്പന്നങ്ങൾ
  • റബര്‍
  • പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍
  • ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉത്പന്നങ്ങള്‍
  • യന്ത്രങ്ങള്‍
  • ഉപകരണങ്ങള്‍
  • ഹൈടെക് വ്യവസായംസവിശേഷതകൾ
    • കോയമ്പത്തൂർ വ്യവസായ മേഖലയുടെ സാമീപ്യം
    • കൊച്ചി-സേലം പാതയോടു ചേർന്ന്
    • ഇക്കോ ടൂറിസത്തിനുള്ള സാധ്യത
    • കൊച്ചി തുറമുഖത്തു നിന്ന് 151 കിലോമീറ്റർ
    • നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 117 കിലോമീറ്റർ
    • കോയമ്പത്തൂർ വിമാനത്താവളത്തിലേക്ക് 50 കിലോമീറ്റർ

Be the first to comment

Leave a Reply

Your email address will not be published.


*