പല്ലശ്ശനയിലെ തലകൂട്ടിമുട്ടിക്കല്‍; പൊലീസ് കേസെടുത്തു; തലമുട്ടിച്ചയാളെ അറസ്റ്റ് ചെയ്‌തേക്കും

പാലക്കാട് പല്ലശ്ശനയിലെ തലകൂട്ടിമുട്ടിക്കലില്‍ പൊലീസ് കേസെടുത്തു. വധൂവരന്മാരുടെ തലകൂട്ടിമുട്ടിച്ച സംഭവത്തിലാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് വധൂവരന്മാരുടെ മൊഴി രേഖപ്പെടുത്തി.

ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തലമുട്ടിച്ചയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പല്ലശ്ശനയിലെ വിവാദ വിവാഹം. വരന്റെ വീട്ടില്‍ കയറുന്നതിന് മുന്‍പ് വരന്റേയും വധുവിന്റേയും തലകള്‍ കൂട്ടിയിടിപ്പിച്ചതാണ് വിവാദമായത്. വരന്റെ മാതാവ് ഇരുവരേയും വീട്ടിലേക്ക് ആനയിക്കുന്നതിനിടെ പിന്നില്‍ നിന്നയാള്‍ വരന്റേയും വധുവിന്റേയും തലകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*