തൃശൂര്‍: കാന്‍സര്‍ രോഗംമൂലം മുടി നഷ്ടമായ രോഗികള്‍ക്ക് സൗജന്യമായി 60 വിഗുകള്‍ നല്കി അമല മെഡിക്കല്‍ കോളജില്‍ ലോക പാലിയറ്റീവ് ദിനാചരണം നടത്തി.
അമല മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന 35-ാ മത് സൗജന്യ വിഗ് വിതരണ മീറ്റിങ്ങില്‍ അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി പെരിഞ്ചേരി സിഎംഐ അധ്യക്ഷത വഹിച്ചു. അമല മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്സി തോമസ് സമ്മേളനം ഉദ്ഘാനം ചെയ്തു.
ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടന്മാണി സിഎംഐ, ഡോ. രാകേഷ് എല്‍. ജോണ്‍, ഡോ. എം.വി. സുനിത, ഡോ. സിസ്റ്റര്‍ ആന്സിന്, സിസ്റ്റര്‍ ലിത ലിസ്ബത്ത് എഫ്സിസി, പി.കെ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
കേശദാനം സ്നേഹദാനം ക്യാമ്പുകള്‍ സംഘടിപ്പിച്ച 30 സ്ഥാപനങ്ങളെയും മുടി മുറിച്ചു നല്കിയ 35 വ്യക്തികളെയും മീറ്റിങ്ങില്‍ മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്കി ആദരിച്ചു.
ഇതിനോടകം 1700 കാന്‍സര്‍ രോഗികള്‍ക്ക് അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും സൗജന്യമായി വിഗുകള്‍ നല്കാന് കഴിഞ്ഞതായി അമല ആശുപത്രി ജോയിന്റ് ഡയക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടന്മാണി അറിയിച്ചു. അമല ആശുപത്രിയില്‍ മാത്രമല്ല മറ്റ് ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അമല ആശുപത്രിയിലെ പാലിയറ്റീവ് വിഭാഗത്തില്‍ നിന്ന് വിഗുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്
തൃശൂര്‍: അമല മെഡിക്കല്‍ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ 16-ാം ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബിരുദദാനം പത്മശ്രീ ഡോ. എ മാര്‍ത്താണ്ഡപിള്ള നിര്‍വഹിച്ചു. ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവി കാവുങ്ങല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പല്‍ ഡോ. […]
തൃശൂര്‍ : പേരാമംഗലത്ത് വച്ച് കെഎസ്ആർടിസിയിൽ യുവതി പ്രസവിച്ചു. അങ്കമാലിയിൽ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസ് പേരാമംഗലം പോലീസ് സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ബസ് തൃശൂർ അമല ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും യുവതി പ്രസവിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് […]
Be the first to comment