ചേട്ടനുമായുള്ള വഴക്കിനെ തുടർന്ന് എട്ടാം ക്ലാസുകാരി തൂങ്ങി മരിച്ചു

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലോട് സ്വദേശിനി അശ്വതിയെയാണ് കഴിഞ്ഞ ദിവസം വെെകുന്നേരത്തോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരനുമായുണ്ടായ തർക്കത്തിനു പിന്നാലെയാണ് അശ്വതി ജീവനൊടുക്കിയത്. പ്രാഥമികാന്വഷണത്തിൽ നടന്നത് ആത്മഹത്യയെന്ന വിലയിരുത്തലിലാണ് പൊലീസ്. 

പാലോട് സ്വദേശിനി ചിത്രയുടെ മകളാണ് അശ്വതി. കഴിഞ്ഞ ദിവസം വെെകുന്നേരം ഏഴു മണിയോടെയാണ് അശ്വതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻ്റെ ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അശ്വതിയെ കാണപ്പെട്ടത്. വീട്ടുകാരുടെ നിലവിളി കേട്ട് അയൽപക്കത്തുള്ളവർ എത്തി അശ്വതിയെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. 

മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് സഹോദരൻ അനുവുമായി അശ്വതി വഴക്കിട്ടിരുന്നു. ഓൺലെെൻ ക്ലാസുകളുടെ സമയത്ത് വാങ്ങി നൽകിയ മൊബെെൽ ഫോണിൻ്റെ പേരിലാണ് വഴക്ക് നടന്നത്. ഫോൺ തനിക്കു വേണമെന്ന് അശ്വതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സഹോദരൻ നൽകാൻ തയ്യാറായില്ലെന്നാണ് വിവരം. ഇതിൻ്റെ പേരിൽ വഴക്കുണ്ടായെങ്കിലും സഹോദരൻ വഴങ്ങിയലില്ല. തുടർന്ന് കരഞ്ഞുകൊണ്ട് മുറിക്കുള്ളിൽ കയറി വാതിലടയ്ക്കുകയായിരുന്നു എന്നാണ് വിവരം.

 വാതിലടച്ച് കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞിട്ടും അശ്വതി പുറത്തു വന്നില്ല. തുടർന്ന് വീട്ടുകാർ വാതിലിൽ തട്ടി വിളിച്ചു. വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടുകാരുടെ നിലവിളി കേട്ട് അയൽക്കാർ എത്തി ബലം പ്രയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. കയർ അറുത്ത് മാറ്റി പെൺകുട്ടിയെ രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും സമയം വൈകിപ്പോയിരുന്നു. 

നന്ദിയോട് ബിആര്‍എംഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അശ്വതി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*