പാൻ കാർഡ് തിരിച്ചറിയൽ രേഖയാകും; രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങൾ: ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

രണ്ടാം മോദി സർക്കാരിൻറെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുകയാണ്. കേന്ദ്ര ബജറ്റിൽ ഏഴ് കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് ധനമന്ത്രി അറിയിച്ചു. സുസ്ഥിര വികസനം, വികസനം എല്ലായിടത്തും എത്തിക്കൽ, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപം, സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തൽ, ഹരിത വികസനം, യുവാക്കളെ ശാക്തീകരിക്കൽ, സാമ്പത്തിക രംഗം എന്നിവയാണ് ഏഴ് മേഖലകൾ. 

പാൻ കാർഡ് തിരിച്ചറിയൽ കാർഡായി അംഗീകരിക്കപ്പെടുമെന്ന് ബജറ്റിൽ ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയുടെ ചെലവ് 66% വർധിപ്പിച്ച് 79,000 കോടി രൂപയായി ഉയർത്തുമെന്ന് നിർമ്മല സീതാരാമൻ. അടുത്ത 3 വർഷത്തിനുള്ളിൽ, ആദിവാസി വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്ന 740 ഏകലവ്യ മോഡൽ സ്‌കൂളുകൾക്കായി 38,800 അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും സർക്കാർ നിയമിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങൾ നിർമിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 

ബജറ്റിൽ പരമ്പരാഗത കരകൗശല തൊഴിലാളികൾക്കായി പ്രധാനമന്ത്രി വിശ്വ കർമ്മ കൗശൽ സമ്മാൻ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. പരമ്പരാഗത കരകൗശല വിദഗ്ധർക്കും കരകൗശല തൊഴിലാളികൾക്കുമുള്ള സഹായ പാക്കേജായ പ്രധാനമന്ത്രി വിശ്വ കർമ്മ കൗശൽ സമ്മാൻ വിഭാവനം ചെയ്തതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് മുൻഗണന നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. യുവസംരംഭകരുടെ അഗ്രികൾച്ചർ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു അഗ്രികൾച്ചർ ആക്‌സിലറേറ്റർ ഫണ്ട് രൂപീകരിക്കുമെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*