കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. കലാമണ്ഡപത്തിൽ കലോപാസകരുടെ സംഗീതാർച്ചനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. കലാപരിപാടികളുടെ ഉദ്ഘാടനം ടോപ്‌ സിംഗർ ഫെയിം നിവേദിത എസ് തിരുവഞ്ചൂർ നിർവഹിച്ചു. ഇന്ന് ദേശീയ സംഗീത നൃത്തോത്സവത്തിന് തുടക്കമാകും. ചലച്ചിത്രതാരം ജയകൃഷ്‌ണനും, തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ചേർന്ന് സംഗീത നൃത്തോത്സവം ഉദ്ഘാടനം ചെയ്യും.

നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കലാമണ്ഡപത്തിൽ രാപ്പകൽ ഭേദമെന്യേ വിവിധ കലാപരിപാടികൾ അരങ്ങേറും. ക്ഷേത്രത്തിൽ എത്തുന്നവർക്കെല്ലാം തിരക്കില്ലാതെ പരിപാടി അവതരിപ്പിക്കാനും ആസ്വദിക്കാനുമുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

അഞ്ചിന് ഉച്ചയ്ക്ക് 12ന് സാരസ്വതം സ്‌കോളർഷിപ്പ് വിതരണവും കച്‌ഛപി പുരസ്‌കാര സർപ്പണവും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ നിർവഹിക്കും. മൃദംഗ വിദ്വാൻമാരായ പെരുന്ന ജി ഹരികുമാർ, കോട്ടയം ടി എസ് അജിത് എന്നിവർക്കാണ് ഇക്കുറി കച്‌ഛപി പുരസ്‌കാരം. 9ന് വൈകിട്ട് 6.40 ന് കലാമണ്ഡലം പള്ളം മാധവൻ അനുസ്‌മരണാർത്ഥം ഏർപ്പെടുത്തിയ സംഗീത സരസ്വതി പുരസ്‌കാരം കഥകളി സംഗീതജ്ഞൻ കലാമണ്ഡലം പത്തിയൂർ ശങ്കരൻകുട്ടിക്ക് സമ്മാനിക്കും.

ഒക്‌ടോബർ 10 നാണ് പൂജ വെയ്‌പ്പ്. പൂജവെയ്‌പ്പിന് മുൻപ് ഗ്രന്ഥമെഴുന്നളിപ്പ് നടക്കും. 12 ന് മഹാനവമി ദർശനം. 13 നാണ് വിജയദശമി. വെളുപ്പിന് 4 മണിക്ക് പൂജയെടുപ്പ് നടക്കും. തുടർന്ന് വിദ്യാരംഭവും നടക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*