പാലക്കാട്: മരണത്തിലും പിരിയാതിരുന്ന കളിക്കൂട്ടുകാർ ഇനി ഖബറിലും ഒരുമിച്ച്. കല്ലടിക്കോട് പനയമ്പാടത്ത് ഇന്നലെ വൈകീട്ട് ഉണ്ടായ അപകടത്തിൽ മരിച്ച ഇർഫാന ഷെറിൻ, നിദ ഫാത്തിമ, റിദ ഫാത്തിമ, ആയിഷ എന്നിവരുടെ ഭൗതിക ശരീരങ്ങളാണ് ഒരുമിച്ച് ഖബറടക്കിയത്.
തുപ്പനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഒരുക്കിയ കുഴികളിലാണ് അന്ത്യവിശ്രമം. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ പുലർച്ചെ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹങ്ങൾ വീടുകളിലേക്കാണ് ആദ്യം കൊണ്ടുപോയത്. എട്ടു മണിയോടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിനുവച്ചു.
അകാലത്തിൽ പൊലിഞ്ഞ കുരുന്നുകളെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തിയത്. വെള്ളിയാഴ്ചയായതിനാൽ പ്രാർഥനാ സമയത്തിന് മുൻപ് ഖബറടക്കം പൂർത്തിയാക്കണമെന്ന് നേരത്തേത്തന്നെ തീരുമാനിച്ചിരുന്നു. 11 മണിയോടെ ചടങ്ങുകൾ ആരംഭിച്ചു.
Be the first to comment