അതിരമ്പുഴ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു പഞ്ചായത്ത്തല കൺവെൻഷൻ നടന്നു

അതിരമ്പുഴ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി ഒക്ടോബർ രണ്ടിന്  പ്രഖ്യാപിക്കും. ഇതോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത്തല കൺവെൻഷൻ അതിരമ്പുഴ സെന്റ് അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എൽ .എസ് . ജി. ഡി അസിസ്റ്റന്റ് ഡയറക്ടർ ഷറഫ് പി. ഹംസ പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലീസ് ജോസഫ്, മാലിന്യമുക്ത ജില്ലാ കോർഡിനേറ്റർ ബവിൻ ജോൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹരിപ്രകാശ്, ഫസീന സുധീർ, ജെയിംസ് തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി മാത്യു, മാലിന്യമുക്ത പദ്ധതി ജനറൽ കൺവീനർ എ കെ ആലിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

ജനപ്രതിനിധികൾ,  രാഷ്ട്രീയപാർട്ടി നേതാക്കൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സ്കൂൾ അധികാരികൾ, എൻഎസ്എസ് വോളണ്ടിയേഴ്സ്, കുടുംബശ്രീ, ഹരിത കർമ്മ സേന, തുടങ്ങിയവർ പങ്കെടുത്തു. തുടർപ്രവർത്തനങ്ങൾക്കായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ചെയർമാനായും, വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് ജനറൽ കൺവീനറായും, ജനപ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്ത് കമ്മിറ്റി രൂപീകരിക്കുന്നതിനും, വാർഡ് തല കമ്മിറ്റിയും, ക്ലസ്റ്റർതല കമ്മറ്റികളും രൂപീകരിച്ച് മാലിന്യമുക്ത ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് തീരുമാനിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*