പന്നിയങ്കര ടോൾ പ്ലാസ; അഞ്ച് പഞ്ചായത്തിലെ വാഹനങ്ങളുടെ സൗജന്യയാത്ര അവസാനിക്കുന്നു

പാലക്കാട്:  പന്നിയങ്കര ടോള്‍ പ്ലാസ വഴി സമീപത്തെ അഞ്ച് പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിരുന്ന വാഹനങ്ങളുടെ സൗജന്യ യാത്ര അവസാനിക്കുന്നു. ഇനി  ജനുവരി ഒന്ന് മുതല്‍ പ്രദേശവാസികളും ടോള്‍ നല്‍കണം. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ നിന്ന് ഉള്ളവര്‍ക്കാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. നിലവില്‍ ടോള്‍ കമ്പനി അധികൃതര്‍ അനുവദിച്ച സൗജന്യ യാത്രാ കാലാവധി ഈ മാസം 31 നോടെ തീരുന്നതിനാലാണ് ഇത്. ഇതിന് മുമ്പായി പ്രദേശവാസികള്‍ നിശ്ചിത തുക നല്‍കി ടോള്‍ പാസ് എടുക്കണമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. 

നിലവില്‍ പ്രദേശവാസിയാണെന്ന തിരിച്ചറിയല്‍ രേഖ കാണിച്ചായിരുന്നു ഇവിടത്തുകാര്‍ ടോള്‍ ഒഴിവാക്കി യാത്ര ചെയ്തിരുന്നത്.  പ്രദേശവാസികളില്‍ നിന്ന് മുമ്പ് ടോള്‍ പിരിക്കാന്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുന്നത് നിര്‍ത്തവച്ചത്.  ടോള്‍ കേന്ദ്രത്തിന്‍റെ 20 കിലോ മീറ്റര്‍ പരിധിയുള്ളവര്‍ക്ക് പാസ് ലഭിക്കും. പ്രതിമാസം 315 രൂപയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് പാസുള്ളത്. മറ്റുള്ള ടാക്സി വാഹനങ്ങള്‍ സാധാരണ ടോള്‍ നല്‍കി സര്‍വീസ് നടത്തണം.

Be the first to comment

Leave a Reply

Your email address will not be published.


*