അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇടവക ദിനം; ‘ഒന്നിച്ച് ഒന്നായ്’ നാളെ

അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ 2400 ഓളം കുടുംബങ്ങളിലെ അംഗങ്ങൾ എല്ലാവരും ഒന്നുചേരുന്ന ഇടവക ദിനം  ‘ഒന്നിച്ച് ഒന്നായ്’ അതിരമ്പുഴ സെന്റ്. സെബാസ്റ്റ്യൻ കൺവെൻഷൻ സെന്ററിൽ വെച്ച് നാളെ നടക്കും. വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിലിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യ പ്രഭാഷണം നടത്തും.

വിവാഹത്തിന്റെ 25,50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളെയും ഇടവക അംഗങ്ങളിൽ വിവിധ തലത്തിൽ നേട്ടങ്ങൾ കാഴ്ചവച്ച വ്യക്തികളെയും ആദരിക്കും. ഇടവക അംഗങ്ങളുടെ കലാപരിപാടികൾ ചടങ്ങിന് കൂടുതൽ കൊഴുപ്പേകും. തുടർന്ന്  സ്നേഹവിരുന്നോടു കൂടി പരിപാടികൾക്ക് സമാപനമാകും.  അസിറ്റന്റ് വികാരിമാരായ ഫാ. നൈജിൽ തൊണ്ടിക്കാകുഴിയിൽ, ഫാ. സിറിൽ കൈതക്കളം, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമൂട്ടിൽ, കൈക്കാരന്മാരായ ജേക്കബ് തലയിണക്കുഴി, ജോണി കുഴുപ്പിൽ, തോമസ് പുതുശ്ശേരി, മാത്യു വലിയപറമ്പിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ് തുടങ്ങിയവർ നേതൃത്വം നൽകും. 

 

Be the first to comment

Leave a Reply

Your email address will not be published.


*