ഫുട് പാത്തിലും രക്ഷയില്ലേ?

ഡെയ്‌ലി ലൈൻ ന്യൂസ് ലേഖകൻ 

കുറവിലങ്ങാട് :നിരവധി  വാഹനങ്ങൾ കടന്നു പോകുന്ന ഏറ്റുമാനൂർ – മൂവാറ്റുപുഴ എം സി റോഡിൽ കുറവിലങ്ങാട് ടൗണിൽ കാൽനട യാത്രക്കാർക്ക് നടക്കാൻ ആവാത്തവിധം ഫുട് പാത്ത് കൈയേറി വാഹനങ്ങൾ . കോഴാ മുതൽ കുറവിലങ്ങാട് പാറ്റാനി ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശവും വാഹനങ്ങളുടെ പാർക്കിംഗ് ആണ് . സമീപങ്ങളിലുള്ള സ്ഥാപനങ്ങളിൽ വരുന്നവരുടെ വാഹനങ്ങളാണ് ഏറെയും. സർക്കാർ സ്ഥാപനങ്ങളിലേയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും ആശുപത്രികളിലേക്കും ഉള്ള നിരവധി ആളുകൾ ഉപയോഗിക്കുന്ന നടപ്പാതയാണിത്. പോലീസ് അധികാരികൾ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*