കേരള കോൺഗ്രസ് എമ്മിൻ്റെ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പാർട്ടിയുടെ കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിൽ നിന്നുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും പങ്കെടുക്കുന്ന ക്യാമ്പ് നവംബർ 8 ന് പാലായിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്ററ് ലോപ്പസ് മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാമ്പ് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് എം പാർട്ടിയും സംസ്ഥാന ഭരണവും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയ്ക്ക് മന്ത്രി റോഷി അഗസ്റ്റിൻ നേതൃത്വം നൽകും.
കാർഷിക മേഖലയിലെ പ്രതിസന്ധികളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ഗവ ചീഫ് വിപ്പ് ഡോക്‌ടർ എൻ ജയരാജ് എംഎൽഎയും, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും കേരള കോൺഗ്രസ് എം പാർട്ടിയും എന്ന വിഷയത്തിൽ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും, പോഷക സംഘടനകളും മാതൃസംഘടനയും എന്ന വിഷയത്തിൽ അഡ്വക്കറ്റ് ജോബ് മൈക്കിൾ എംഎൽഎയും ക്ലാസ് നയിക്കും. മുൻ എംപി തോമസ് ചാഴികാടൻ, പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, വി.റ്റി ജോസഫ് എന്നിവർ സംസാരിക്കും.
റബർ വില ഇടിവിനെതിരെയുള്ള പ്രക്ഷോഭം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്ര അവഗണന, തുടങ്ങിയവയെക്കുറിച്ചും പ്രക്ഷോഭ പരിപാടികളെക്കുറിച്ചും ചർച്ച ചെയ്യും. 2025ൽ നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നതിനെക്കുറിച്ചും പാർട്ടിയുടെ അറുപതാം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ക്യാമ്പിൽ രൂപരേഖ അവതരിപ്പിക്കും. ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോജി കുറത്തിയാടൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Be the first to comment