ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ സപ്ലൈകോയുടെ മുമ്പിൽ പഷ്ണി സമരം നടത്തി

അതിരമ്പുഴ: കേരള സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും, സപ്ലൈകോയിലൂടെ ലഭിച്ചിരുന്ന സാധനങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചതിലും അതിരമ്പുഴ സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാകാത്തതിലും, വിലക്കയറ്റത്തിലും, പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ സപ്ലൈകോയുടെ മുമ്പിൽ പഷ്ണി സമരം നടത്തി.

സപ്ലൈകോ ഔട്ട്ലെറ്റുകൾ സംരക്ഷിക്കുക,സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കുക, സർക്കാർ കെടുകാര്യസ്ഥത അവസാനിപ്പിക്കുക,വിലക്കയറ്റം തടയുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ പഷ്ണി സമരം AAP ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് കുര്യൻ ഉത്ഘാടനം ചെയ്തു. AAP അതിരമ്പുഴ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ജോയി ചാക്കോ മുട്ടത്തുവയലിൽ അധ്യക്ഷത വഹിച്ചു AAP ജില്ലാ പ്രസിഡന്റ്‌  ജോയി തോമസ് ആനിത്തോട്ടം, AAP ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ത്രേസ്യാമ്മ അലക്സ്‌,സെക്രട്ടറി സജി ഇരുപ്പുമല, ജോയിന്റ് സെക്രട്ടറി  ബെന്നി ലൂക്ക, AAPഏറ്റുമാനൂർ നിയോജക മണ്ഡലം മുൻ പ്രസിഡന്റ്‌ ജസ്റ്റിൻ മാത്യു, AAP അതിരമ്പുഴ പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി സുജിത്കുമാർ, ട്രഷറർ പി ജെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

രാവിലെ 10.30 ന് AAP അതിരമ്പുഴ പഞ്ചായത്ത്‌ കമ്മിറ്റി ഓഫീസിൽ സമ്മേളിച്ച പ്രവർത്തകർ ജാഥയായി സപ്ലൈകോയ്ക്ക് മുൻപിൽ എത്തി ചേർന്നാണ് പഷ്ണി സമരം നടത്തിയത്. പഷ്ണി സമരത്തിന്റെ ഭാഗമായി പുഴുങ്ങിയ കപ്പ വിതരണം ചെയ്തു.

രാജ്യം ഭരിക്കുന്ന ഭരണകൂടങ്ങളുടെ മുതലാളിത്ത പ്രീണന നയങ്ങൾ മൂലം ജനാധിപത്യവും ഫെഡറൽ സംവിധാങ്ങളും മരണപ്പെട്ടതായും അതിന്റെ പ്രതീകമായാണ് പഷ്ണി സമരവും പുഴുങ്ങിയ കപ്പ വിതരണവും നടത്തിയതെന്ന് AAP പ്രവർത്തകർ പറഞ്ഞു. പഷ്ണി സമരത്തിന് AAP അതിരമ്പുഴ പഞ്ചായത്ത്‌ പ്രവർത്തകരായ ശ്രീ. MV വർഗീസ്, ജോയി ചെമ്പനാനി, ലുസി തോമസ്, K D ഔസേഫ്, സൈമൺ നെടുംതോട്ടിയിൽ, തുടങ്ങിയവർ നേതൃത്വം നൽകി.

 

Be the first to comment

Leave a Reply

Your email address will not be published.


*