സ്വര്‍ണവും പണവും അടങ്ങിയ ബാഗ് മറന്നുവെച്ച് യാത്രക്കാരി ; കണ്ടെത്തി തിരിച്ചുനല്‍കി റെയില്‍വേ പോലീസ്

കോട്ടയം : തിരുനെല്‍വേലിയില്‍നിന്ന് യാത്ര ചെയ്യവെ ട്രെയിനില്‍ ബാഗ് നഷ്ടപ്പെട്ട യുവതിക്ക് റെയില്‍വേ പോലീസ് ബാഗ് കണ്ടെത്തി തിരികെ നല്‍കി. പാലരുവി എക്‌സ്പ്രസില്‍ യാത്രചെയ്തിരുന്ന ആലപ്പുഴ സ്വദേശി സെയ്താലി ഫാത്തിമ എന്നയാളുടെ ഒരുപവന്‍ സ്വര്‍ണവും രണ്ട് സ്മാര്‍ട്ട് ഫോണും രൂപയും ആധാര്‍കാര്‍ഡും അടങ്ങിയ ബാഗാണ് യാത്രയ്ക്കിടെ ട്രെയിനില്‍ മറന്നുവെച്ചത്.

വിവരം പുലര്‍ച്ചെ മൂന്നിന് കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സി.പി.ഒ. സന്തോഷിനെ അറിയിച്ചു. എസ്.എച്ച്.ഒ. റെജി പി.ജോസഫ് ഉടമസ്ഥരെ വിളിച്ചുവരുത്തി നഷ്ടപ്പെട്ട ബാഗ് തിരികെനല്‍കി. ബാഗ് കണ്ടെത്തുന്നതിന് പരിശ്രമിച്ച ഉദ്യോഗസ്ഥരെ റെയില്‍വേ പോലീസ് മേധാവി അഭിനന്ദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*