മൂവാറ്റുപുഴ : മികച്ച കഥക്കുള്ള സംസ്ഥാന ചലചിത്ര അവാർഡ് നേടിയ പോൾസൻ സ്കറിയക്ക് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി.
പാമ്പാക്കുട പബ്ലിക് ലൈബ്രറിയുടേയും പുരോഗമന കലാ സാഹിത്യ സംഘം കൂത്താട്ടുകളം മേഖല കമ്മിറ്റിയുടേയും സഹകരണത്തോടെ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു.
എം ജി സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ പി ബി രതീഷ് മുഖ്യപ്രഭാഷണം നടത്തി. പാമ്പാക്കുട ലൈബ്രറി പ്രസിഡന്റ് സി ടി ഉലഹന്നാൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ മെമ്പർ ജോസ് കരിമ്പന, ഗ്രാമ പഞ്ചായത്തംഗം ജിനു സി ചാണ്ടി, പുരോഗമന കലാ സാഹിത്യ സംഘം മേഖല സെക്രട്ടറി ജോഷി വർഗീസ്,ഗ്രാമി ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് പി എസ് മധുസൂധനൻ നായർ,വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വർഗീസ് പോൾ, അരുൺ ടി കെ, ജയ്സൺ കക്കാട് എന്നിവർ പങ്കെടുത്തു.
തുടർന്ന് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഉപഹാരവും ഗ്രന്ഥവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി കെ ഉണ്ണി പോൾസൻ സ്കറിയക്കിന് കൈമാറി.
Be the first to comment