
കോട്ടയം: വിവി അഗസ്റ്റിനെ ചെര്‍മാനാക്കിയതില്‍ ജോണി നെല്ലൂരിന് മാനസിക രോഗമാണോയെന്ന് പി സി ജോര്‍ജ്. ജോണി ബിജെപിയില്‍ ചേരുന്നത് അത്ര മോശം കാര്യമല്ല. എന്നാല്‍ അഗസ്റ്റിനെ മുന്നില്‍ നിര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത് അബദ്ധം ആയെന്ന് പി സി ജോര്‍ജ് പറഞ്ഞു. ജോണ്‍ എ മാത്യൂവും പിഎം മാത്യൂവും വഞ്ചിച്ചെന്നാണ് ജോണി നെല്ലൂര്‍ പറയുന്നത്. ജോണി തോറ്റ് നാണം കെട്ടുന്ന നില്‍ക്കുന്ന സമയമാണ്. അഗസ്റ്റിനെ കൂടി കൂട്ടിയപ്പോള്‍ ജോണി തകര്‍ന്നു. സഹതാപം രേഖപ്പെടുത്തുന്നുവെന്നേ പറയാനുള്ളൂ. ജോണി കാണിച്ചത് മഹാ അബദ്ധമായി പോയി.’ പി സി ജോര്‍ജ് പറഞ്ഞു.
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗവും കത്തോലിക്ക കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായിരുന്നു വി വി അഗസ്റ്റിന്‍. അദ്ദേഹത്തെ ചെയര്‍മാനാക്കിയാണ് ജോണി നെല്ലൂര്‍ ഇന്ന് പുതിയ പാര്‍ട്ടി ‘നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി’ പ്രഖ്യാപിച്ചത്. ജോണി നെല്ലൂര്‍ വര്‍ക്കിംഗ് ചെയര്‍മാനാണ്.
Be the first to comment