ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനിലയില്‍ ആശങ്ക. അര്‍ബുദരോഗം മൂര്‍ച്ഛിച്ചതായും രോഗം വൃക്കയെയും ഹൃദയത്തെയും ബാധിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കാമെന്നാണ് കരുതിയതെന്നും എന്നാലിപ്പോഴത്തെ സാഹചര്യത്തില്‍ അത് നടക്കില്ലെന്നും പെലെയുടെ മകള്‍ നാസിമെന്‍റോ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ വിദഗ്ദോപദേശം അനുസരിച്ച് ആശുപത്രിയില്‍ തന്നെ തുടരാന്‍ ഞങ്ങള്‍ തീരുമാനിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ഏറെനാള്‍ ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. തനിയെ ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന പെലെക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്‍റീന ടീമിനെ പെലെ അഭിനന്ദിച്ചിരുന്നു.
Be the first to comment