യൂണിവേഴ്സൽ പെൻഷൻ സ്കീം നടപ്പാക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്കായി യൂണിവേഴ്സൽ പെൻഷൻ സ്കീം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. അസംഘടിത മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവർക്ക് ലഭ്യമാകും വിധത്തിലായിരിക്കും പെൻഷൻ സ്കീം നടപ്പിലാക്കുക. നിർമാണതൊഴിലാളികൾ, വീട്ടു ജോലിക്കാർ, തുടങ്ങി സർക്കാരിന്‍റെ സമ്പാദ്യ സ്കീമുകൾ ലഭ്യമല്ലാത്തവരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തും. അതിനൊപ്പം തന്നെ ശമ്പളത്തോടു കൂടി ജോലി ചെയ്യുന്നവർക്കും സ്വയം സംരഭകർക്കും ഗുണം ലഭിക്കും.

നിലവിൽ അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി ശ്രം യോഗി മൻധൻ യോജന എന്നിവ ഉൾപ്പെടെ നിരവധി പെൻഷൻ പദ്ധതികൾ സർക്കാൻ നടപ്പിലാക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*