കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്; മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ

കോട്ടയം: നഗരസഭയിൽ സാമ്പത്തിക തിരിമറി നടത്തിയ മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു കെ ജി, അക്കൗണ്ട് വിഭാഗത്തിലെ സന്തോഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടി. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനാണ് ഇവരെ സസ്പെൻഡ് ചെയ്തത്. സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

കോട്ടയം നഗരസഭയിൽ നിന്ന് കോടികൾ തട്ടിയ മുൻ ജീവനക്കാരൻ അഖിൽ സി വർഗീസിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ വൈക്കം നഗരസഭയിലെ ക്ലർക്കാണ് അഖിൽ. മൂന്ന് കോടിയിലേറെ രൂപയാണ് അഖിൽ തട്ടിയെടുത്തത്. കോട്ടയം നഗരസഭയിൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു സംഭവം. നഗരസഭ ഫണ്ടിൽ നിന്നും പരിശോധനയിൽ ഇത് ബോധ്യപ്പെട്ടതോടെ ഇയാളെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.

ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ അപാകതകൾ ബോധ്യപ്പെട്ടതോടെയാണ് നടപടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അഖിലിനായുളള അന്വേഷണം തുടരുകയാണ്. കോട്ടയം നഗരസഭയിൽ നിന്നും പത്ത് മാസം മുമ്പാണ് അഖിൽ വൈക്കം നഗരസഭാ കാര്യാലയത്തിൽ ക്ലർക്കായി എത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*