‘ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണം’ : ആര്‍ബിഐ ഗവര്‍ണര്‍

ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണം. ഇന്ത്യയുടെ പുരോഗതിയുടെ കാര്യത്തില്‍ വളരെയേറെ ശുഭാപ്തി വിശ്വാസം ഉണ്ടെന്നും യുവ സംരംഭകരുടെ ആത്മവിശ്വാസം തന്നെയാണ് അതിന് തെളിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണപ്പെരുപ്പം കുറഞ്ഞു വരികയാണ് എന്നും രാജ്യം സുസ്ഥിര വികസനത്തിന്റെ പാതയിലാണ് എന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍. രാജ്യത്തെ പണപ്പെരുപ്പ നിരക്കിനെ കുറിച്ചും വെല്ലുവിളി ഘട്ടങ്ങളില്‍ രാജ്യം നേരിട്ട് പ്രതിസന്ധികളെ കുറിച്ചും ശക്തികാന്ത് ദാസ് പറഞ്ഞു.

ഡിസംബര്‍ മുതല്‍ പണപ്പെരുപ്പ തോത് കുറഞ്ഞു തുടങ്ങുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. കോവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയിലാണ് റിസര്‍വ് ബാങ്ക് ഇടപ്പെട്ടത്. പലിശ നിരക്കുകള്‍ കുറച്ചു, വായ്പകള്‍ പുനക്രമീകരിച്ചു, സമ്പദ്ഘടനയില്‍ പണ ലഭ്യത ഉറപ്പാക്കി. പലരും നിര്‍ദ്ദേശിച്ചത് പോലെ കറന്‍സി അടിച്ചുകൂട്ടിയില്ല അങ്ങനെ ചെയ്തിരുന്നെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു. കോവിഡിന് ശേഷം ഏറ്റവും കരുത്തോടെ തിരിച്ചുവരുന്നത് ഇന്ത്യയാണ്. യുക്രൈന്‍ യുദ്ധം അടക്കമുള്ള ആഗോള പ്രതിസന്ധികളെ ഇന്ത്യ അതിജീവിച്ചു – അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*