കോട്ടയം: പെരിയ കേസ് വിധി അവസാന വിധിയെന്ന് കരുതുന്നില്ല എന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി പി രാമകൃഷ്‌ണൻ. സിപിഎമ്മിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്ത പലരും ശിക്ഷിക്കപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം ഗൂഢാലോചന നടത്തി നടപ്പാക്കിയ കൃത്യമെന്ന വാദം പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കേരളാ പോലീസ് നിലപാട് ശരിയാണെന്ന് തെളിഞ്ഞു, പോലീസ് കണ്ടെത്തിയതിനു അപ്പുറം സിബിഐയ്ക്ക് ഒന്നും കണ്ടെത്താനായില്ല എന്നും രാമകൃഷ്‌ണൻ പ്രതികരിച്ചു.
Be the first to comment