
അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാർക്ക് പ്രയോജനം ലഭിക്കുന്ന പുതിയ പൗരത്വനയവുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. അമേരിക്കൻ പൗരത്വമുള്ളവരുടെ ജീവിതപങ്കാളികൾക്കാണ് ഈ ഉദാരനടപടി വഴി പ്രയോജനം ലഭിക്കുന്നത്. പൗരത്വമുള്ളവരുടെ കുടിയേറ്റക്കാരായ പങ്കാളികൾക്ക് സ്ഥിരതാമസാനുമതിക്ക് അപേക്ഷിക്കാനാകും.
സ്ഥിരതാമസത്തിന് അനുമതി ലഭിച്ചാൽ യുഎസ് പൗരത്വത്തിനും അപേക്ഷിക്കാം. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്ന റിപ്പബ്ളിക്കൻ എതിരാളിയും മുൻ അമേരിക്കൻ പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപിനെതിരെയുള്ള കടുത്ത നീക്കമായിട്ടാണ് ബൈഡൻ്റെ പുതിയ നീക്കത്തെ വിലയിരുത്തുന്നത്.
Be the first to comment