
കളമശേരിയില്‍ ഓടുന്ന ബസില്‍ കയറി ഒരാള്‍ കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കളമശേരി എച്ച്എംടി ജംങ്ഷനില്‍ വച്ചാണ് അരുംകൊല നടന്നത്. കണ്ടക്ടറെ കുത്തിക്കൊന്ന ശേഷം പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടി.
പ്രതി ഈ പ്രദേശത്ത് തന്നെയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വൈറ്റില മൊബിലിറ്റി ഹബില്‍ നിന്നും കളമശേരി മെഡിക്കല്‍ കോളജ് വരെ സര്‍വീസ് നടത്തുന്ന ബസിലാണ് കൊലപാതകം നടന്നത്.
അസ്ത്ര എന്ന പേരിലുള്ള സ്വകാര്യ ബസിന്റെ കണ്ടക്ടറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്ന് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അനീഷിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതിയ്ക്കായി ഊര്‍ജിതമായി അന്വേഷണം നടത്തുകയാണ് പോലീസ്.
Be the first to comment