കടുത്തുരുത്തിയിൽ വ്യാജപരസ്യം നല്‍കി 2.11 ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ

കടുത്തുരുത്തി: സമൂഹമാധ്യമത്തിലൂടെ വാഹനം വിൽപ്പനയ്ക്ക് എന്ന വ്യാജ പരസ്യം നൽകി യുവാവിനെ കബളിപ്പിച്ച്  2.11 ലക്ഷം രൂപ തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം പുളിയമ്മാക്കൽ  കോയിക്കൽ സുധിൻ സുരേഷിനെ (റോബിൻ–- 26) ആണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 2022 ൽ ഫേസ്ബുക്കിൽ മാർക്കറ്റ്പ്ലേസ് എന്ന ഓൺലൈൻ വാഹന വില്പന സൈറ്റിൽ ഓട്ടോറിക്ഷ വിൽപ്പനയ്ക്ക് എന്ന പേരിൽ വ്യാജ പരസ്യം നൽകി എറണാകുളം ചിറ്റൂരുള്ള യുവാവിൽനിന്നാണ്‌ പണം തട്ടിയെടുത്തത്‌.  ആർ സി ബുക്ക്‌  മാറ്റിത്തരാൻ വൈകിയതോടെയാണ്‌ കബളിപ്പിക്കപ്പെട്ടെന്ന്‌ യുവാവ്‌ മനസിലാക്കിയത്‌. ഓട്ടോറിക്ഷ  ഏറ്റുമാനൂർ സ്റ്റേഷനിൽ കേസിൽ ഉൾപ്പെട്ടതാണെന്നും മനസിലാക്കി. തുടർന്നാണ്‌ പൊലീസിൽ പരാതി നൽകിയത്‌. പ്രതിക്കെതിരെ ഏറ്റുമാനൂർ സ്റ്റേഷനിൽ സമാനമായ കേസുകൾ നിലവിലുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*