വായ്പാ പരിധിയില്‍ കേരളത്തിൻ്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: സംസ്ഥാനത്തിൻ്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ചിരുന്ന കേരളത്തിന് പുതിയ നടപടിയോടെ തീരുമാനത്തിനായി കൂടുതല്‍ കാത്തിരിക്കേണ്ടിവരും.

രണ്ട് വിഷയങ്ങളായിരുന്നു കേരളം കോടതിയില്‍ ഉന്നയിച്ചിരുന്നത്. കേന്ദ്രത്തിൻ്റെ വായ്പാ പരിധി നിശ്ചയിക്കുന്നത് പുനഃർപരിശോധിക്കണം. പതിനായിരം കോടി അടിയന്തരമായി കേരളത്തിന് അനുവദിക്കണം എന്നിവയായിരുന്നു കേരളത്തിൻ്റെ ആവശ്യം. ഇതില്‍ ഒരോ സംസ്ഥാനത്തിനും എത്രത്തോളം കടമെടുക്കാന്‍ കഴിയും എന്ന ഹര്‍ജിയാണ് അഞ്ചംഗ ബെഞ്ചിന് വിട്ടത്. പതിനായിരം കോടി കടമെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്തു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

Be the first to comment

Leave a Reply

Your email address will not be published.


*