ടാറ്റ മോട്ടോഴ്സിന്റെ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്

ടാറ്റ മോട്ടോഴ്സിന്റെ പുതിയ വാഹനമായ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്. പെട്രോള്‍ വേരിയൻ്റിൻ്റെ അടിസ്ഥാന വില 9.99 ലക്ഷം രൂപയാണ്. ഡീസല്‍ വേരിയന്റിന് 11.49 ലക്ഷം രൂപയാണ് അടിസ്ഥാന വില.ഇലക്ട്രിക് പതിപ്പിന് സമാനമായി ആകര്‍ഷകമായ ഇന്റീരിയറാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ടാറ്റ ഹാരിയറിലുള്ളതിന് സമാനമായി 4-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍ ഉണ്ട്. ഡാഷ്‌ബോര്‍ഡിന്റെ നീളത്തില്‍ ലൈറ്റിംഗിൻ്റെ സ്ട്രിപ്പ് ആണ് കൂപ്പെ എസ്യുവിയുടെ മറ്റൊരു പ്രത്യേകത. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ക്യാബിന് ലഭിക്കുന്നു.

9-സ്പീക്കര്‍ ജെബിഎൽ ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, എയര്‍ പ്യൂരിഫയര്‍, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയുമുണ്ട്. ആറ് എയര്‍ബാഗുകള്‍ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. എഡിഎഎസ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

രണ്ട് ടര്‍ബോ പെട്രോള്‍ യൂണിറ്റുകളും ഒരു ഡീസല്‍ എന്‍ജിനുമാണ് കര്‍വ് ഐസിഇയില്‍ ഉള്‍പ്പെടുന്നത്. 118 bhp കരുത്തും 170 Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 123 bhp കരുത്തും 225 Nm torque ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ T-GDI ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് പെട്രോള്‍ യൂണിറ്റിലുള്ളത്.

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 113 bhp കരുത്തും 260 Nm torque ഉം ഉല്‍പ്പാദിപ്പിക്കുന്നു. മൂന്ന് എന്‍ജിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ചോടെയാണ് വരുന്നത്. ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്ന ആദ്യത്തെ ഡീസല്‍ കാറായി ഇത് മാറും.നവംബര്‍ മുതല്‍ വില വര്‍ധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇലക്ട്രിക് പതിപ്പ് ഇറക്കി ഒരു മാസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ പതിപ്പുകള്‍ (internal combustion engine-ice) കമ്പനി അവതരിപ്പിച്ചത്. എട്ട് വേരിയന്റുകളിലും ആറ് കളര്‍ ഓപ്ഷനുകളിലും ടാറ്റ കര്‍വ് ഐസിഇ വാഗ്ദാനം ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*