കോട്ടയം റെയിൽവേ സ്റ്റേഷനിൽ ശബരിമല തീർഥാടകർക്കായി ‘പിൽഗ്രിം സെൻറർ’ സജ്ജം

കോട്ടയം : ശബരിമല തീർഥാടനകാലത്ത് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന കോട്ടയം റെയിൽവേസ്റ്റേഷനിൽ ‘പിൽഗ്രിം സെൻറർ’ തുറന്നു . റെയിൽ വേസ്റ്റേഷൻ വളപ്പിൽ പഴയ പാർക്കിങ് മൈതാനത്തോട് ചേർന്ന് അഞ്ചുകോടി ചിലവിൽ 1000 ചതുരശ്രയടിയുള്ള ‘പിൽഗ്രിം സെൻറർ’ നിർമ്മിച്ചത്.

ഒരേസമയം 400 തീർഥാടകർക്ക് വിശ്രമിക്കാം. 20 ശൗചാലയം, 20 കുളിമുറി, 14 മൂത്രപ്പുര എന്നീ സൗകര്യമുണ്ട്.  മൂന്നു നിലകളുള്ള  പിൽഗ്രിം സെന്ററിൽ ആദ്യനിലയിലും മൂന്നാംനിലയിലുമാണ് ശൗചാലയ സൗകര്യം.

യാത്രക്കാർക്ക് കാത്തിരിപ്പിനായി ശീതീകരിച്ച മുറിയും അവസാന മിനുക്കുപണിയിലാണ്. നവംബർ ഒന്നുമുതൽ ഈ മുറി യാത്രക്കാർക്ക് ലഭ്യമാകും. 

 

Be the first to comment

Leave a Reply

Your email address will not be published.


*