ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും ആരംഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര ടെലിവിഷന്‍ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അവരെ തിരുത്തി സമൂഹത്തോടൊപ്പം ചേര്‍ത്തുകൊണ്ടുപോകാനാണ് ശ്രമം. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നവരെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ സമൂഹവും മാറണം. അവര്‍ വീണ്ടും ലഹരിയിലേക്ക് തിരിയാതിരിക്കാനുള്ള ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ അധ്യയന വര്‍ഷത്തില്‍ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*