നടിയെ ആക്രമിച്ച കേസ്: അതിജീവിതയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേസന്വേഷണം സംബന്ധിച്ച ആശങ്കകള്‍ മുഖ്യമന്ത്രിയുമായി നടി പങ്കുവെച്ചു. അതിനിടെ, ഡിജിപി, എഡിജിപി മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. അവരില്‍നിന്ന് കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു. തുടര്‍ന്നാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*