മാന്നാനം: മാന്നാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പി കെ ജയപ്രകാശിനെ വീണ്ടും തെരഞ്ഞെടുത്തു. ബാങ്ക് ഭരണസമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുഴുവൻ സീറ്റുകളിലും വിജയിച്ചതിനെ തുടർന്നാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പു നടത്തിയത്.
ബാങ്ക് സുവർണ്ണ ജൂബിലി ഹാളിൽ നടന്ന അനുമോദന യോഗത്തിൽ സി പി ഐ (എം) ജില്ലാ കമ്മിറ്റിയംഗം കെ എൻ വേണുഗോപാൽ, എരിയ കമ്മിറ്റിയംഗങ്ങളായ കെ എൻ രവി, പി കെ ഷാജി, കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് ഇടവഴിക്കൽ, ഇലക്ഷൻ കമ്മിറ്റി കൺവീനർ പി എൻ പുഷ്പൻ, ബാങ്ക് മുൻ വൈസ് പ്രസിഡൻറ് ജോസഫ് ജോയി, റ്റി റ്റി രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ അഞ്ചു വർഷവും ബാങ്ക് പ്രസിഡൻ്റായിരുന്ന പി കെ ജയപ്രകാശിൻ്റെ നേതൃത്വത്തിലാണ് എൽഡിഎഫ് പാനൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
Be the first to comment