
മലപ്പുറം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പലര്‍ക്കുമുള്ള അടിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കരുണാകരന്റെ മകനെ തൃശൂരില്‍ ഇറക്കി ബിജെപിയെ ചെറുക്കുന്ന നല്ല സന്ദേശം കോണ്‍ഗ്രസ് നല്‍കി. മുരളീധരന്‍ തൃശൂരിലേക്ക് പോകുമെന്ന് ബിജെപിയും സിപിഐഎമ്മും പ്രതീക്ഷിച്ചില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്തിന് വേണ്ടി ബിജെപി അമ്പെയ്‌തോ ആ അമ്പ് ബിജെപിക്കെതിരെ ആണ് വരുന്നത്. രാജ്യത്ത് ആര് ബിജെപിയെ ചെറുക്കുമെന്നതാണ് ചോദ്യം. കോണ്‍ഗ്രസ് ഇല്ലാതെ സിപിഐഎമ്മിന് കേരളത്തിന് പുറത്ത് ഏത് സംസ്ഥാനത്താണ് നില്‍ക്കാന്‍ കഴിയുകയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.
രാഹുല്‍ ഗാന്ധി കരുത്തനായി നിന്ന് ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ്. യുപിഎയുടെ തരം നോക്കി വേലിപ്പുറത്ത് അല്ലെങ്കില്‍ ഉമ്മറപ്പടിയില്‍ എന്ന നിലപാട് ആണ് ഇടതുപക്ഷത്തിന്. പാര്‍ലമെന്റില്‍ പ്രസംഗിച്ചു എന്ന് പറയുന്നവര്‍ പോര. നാല് അക്ഷരം മുഖത്ത് നോക്കി പറയാന്‍ കഴിയുന്ന പ്രഗത്ഭര്‍ വേണമെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
Be the first to comment