കൊച്ചി: പി കെ ഖാസിമിന്റെ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണം എന്നാണ് പോലീസിന് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. പോലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ആണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് പി കെ ഖാസിം പറഞ്ഞു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം എന്നാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദേശം.
പി കെ ഖാസിമിന്റെ ഹര്‍ജിയില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റൂറല്‍ എസ്പി വിശദീകരണം നല്‍കണം. പി കെ ഖാസിം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ഹര്‍ജി ഹൈക്കോടതി ജൂണ്‍ 18ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിക്കും എന്നാണ് പ്രതീക്ഷയെന്ന് പി കെ ഖാസിം റിപ്പോര്‍ട്ടറോട് പറഞ്ഞു. വ്യാജ സ്‌ക്രീന്‍ ഷോട്ടിന്റെ ഇരയാണ് താനെന്ന് ആണ് പികെ ഖാസിമിന്റെ ഹര്‍ജിയിലെ പ്രധാന വാദം.
സംഭവത്തില്‍ ഏപ്രില്‍ 25ന് വടകര പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കണം. കേസിലെ ഗൂഢാലോചന, വ്യാജ സ്‌ക്രീന്‍ ഷോട്ട് എന്നിവയെപ്പറ്റി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പി കെ ഖാസിം ഹൈക്കോടതിയെ സമീപിച്ചത്.
Be the first to comment