
മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക ചൂരലിന് തല്ലി പരിക്കേൽപ്പിച്ചു. കുട്ടിയുടെ മുതുകിൽ ചൂരൽ കൊണ്ട് തല്ലിയപ്പാടുകളുണ്ട്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രക്ഷിതാക്കളുടെ പരാതിയിൽ ടീച്ചറെ പോലീസ് കസ്റ്റഡിയിലെടുത്തു.
ക്ലാസ്സിൽവെച്ച് അദ്ധ്യാപിക തല്ലുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് പ്ലൈ സ്കൂൾ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.
Be the first to comment