പ്ലസ് ടു വിദ്യാര്‍ഥിനി MBBS ക്ലാസില്‍! അറിഞ്ഞത് അഞ്ചാം ദിനം

എംബിബിഎസ്  പരീക്ഷാ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടൂ  വിദ്യാര്‍ഥിനി  എംബിബിഎസ് ക്ലാസില്‍. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് സംഭവം. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി നാല് ദിവസം ക്ലാസ്സില്‍ ഇരുന്ന ശേഷം അഞ്ചാം ദിവസം വരാതിരുന്നതില്‍ നടന്ന അന്വേഷണത്തിലാണ് ഈ വീഴ്ച അധികൃതര്‍ ശ്രദ്ധിച്ചത്. 

നവംബര്‍ 21 ന് ആരംഭിച്ച ഒന്നാം വര്‍ഷ ക്ലാസ്സില്‍ ആകെ 245 പേര്‍ക്കായിരുന്നു പ്രവേശനം ലഭിച്ചിരുന്നത്. ഇതില്‍ പെടാത്ത വിദ്യാര്‍ത്ഥിയാണ് ഇത്രയും ദിവസം ക്ലാസില്‍ ഹാജരായത്. എന്നാല്‍ കുട്ടിയുടെ പേര് ഹാജര്‍ പട്ടികയില്‍ വന്നതില്‍ ദുരൂഹതയുണ്ട്. മാത്രമല്ല അഡ്മിഷന്‍ കിട്ടിയ കാര്യം കുട്ടി സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതി പ്രകാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എസ് ഐ ബെന്നി അന്വേഷണം ആരംഭിച്ചു.

ഇതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ് ക്ലാസിൽ പ്ലസ് ടു വിദ്യാർത്ഥിനി കയറിയിരുന്ന സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. അഡ്മിറ്റ് കാർഡ് വെച്ച് മാത്രമേ വിദ്യാർത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജിൽ പുതിയ എംബിബിഎസ് ക്ലാസ് രണ്ടാമത്തെ കൗൺസിലിംഗ് കഴിഞ്ഞ ഉടൻ തന്നെ തുടങ്ങി. രാവിലെ എട്ടുമണിക്ക് ക്ലാസ് തുടങ്ങിയപ്പോൾ എല്ലാ കുട്ടികളും എത്തിയിരുന്നില്ല. പിന്നീട് പല കുട്ടികളും കൂട്ടമായി എത്തി. ക്ലാസ് വൈകാതിരിക്കാൻ എല്ലാ കുട്ടികളെയും ഒരുമിച്ചു കയറ്റിയ സമയത്ത് അഡ്മിറ്റ് കാർഡ് പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും അങ്ങനെയാണ് ഹാജർ രജിസ്റ്ററിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ പേര് വന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു. 

Be the first to comment

Leave a Reply

Your email address will not be published.


*