പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്; ഫലമറിയാം ഈ വെബ്‌സൈറ്റുകളില്‍

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫല പ്രഖ്യാപനം ഇന്ന്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഫലപ്രഖ്യാപനം നടത്തും.

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in,www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.inഎന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

ഇത്തവണ, 4,41,120 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27,798 പേരും പ്രൈവറ്റ് വിഭാഗത്തില്‍ 1,502 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 29,300 പേരാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 18,297 ആണ്‍കുട്ടികളും 11,003 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെയാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം. മേയ് 25 നായിരുന്നു 2022-2023 അധ്യയന വര്‍ഷത്തെ പരീക്ഷാ ഫലപ്രഖ്യാപനം നടത്തിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*