‘ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നു; ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകും’; പ്രധാനമന്ത്രി

പാർലമെന്റ് സമ്മേളിക്കുന്നതിന് മുൻപായി മാധ്യമങ്ങളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നുവെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു. ഈ ബജറ്റ് പുത്തൻ ദിശയും ഊർജ്ജവും പകരും. 2047 ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ബജറ്റ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രപരമായ ബില്ലുകൾ ഈ സെക്ഷനിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുന്നതാകുമെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു. രാജ്യത്തിനു വേണ്ടിയുള്ള സുപ്രധാന തീരുമാനങ്ങൾ ഈ സമ്മേളനത്തിൽ സ്വീകരിക്കും. മധ്യവർഗത്തെ മഹാലക്ഷ്മി അനുഗ്രഹിക്കട്ടെ എന്ന് പ്രധാനമന്ത്രി. ഇന്ത്യയുടെ വളർച്ചയെ വേഗത്തിൽ നയിക്കുന്നത് ആയിരിക്കും ഈ ബജറ്റ്. യുവാക്കളുടെ ലക്ഷ്യം പൂർത്തീകരിക്കുക എന്നതും സർക്കാരിന്റെ ദൗത്യമെന്ന് പ്രധാമന്ത്രി പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിനും സർക്കാർ പ്രാധാന്യം നൽകും. സ്ത്രീ ശാക്തീകരണത്തിന് സർക്കാർ എക്കാലവും ഊന്നൽ നൽകുന്നുണ്ട് ബജറ്റ് അവതരണത്തിനു മുൻപുണ്ടാകുന്ന വ്യാജ പ്രചാരണങ്ങൾ ഇത്തവണ ഉണ്ടായിട്ടില്ല. കഴിഞ്ഞ 10 വർഷമായി വിദേശത്തുനിന്ന് വ്യാജ പ്രചരണങ്ങൾ സൃഷ്ടിക്കുമായിരുന്നു. സമ്മേളനം സുഗമമായി കൊണ്ടുപോകാൻ പ്രതിപക്ഷത്തിന്റെ സഹകരണം വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*