‘മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ എന്തിനാണ് ഇടപെടുന്നത്, സിപിഐഎം എന്നും സ്ത്രീകൾക്ക് എതിര്’; പിഎംഎ സലാം

എംവി ഗോവിന്ദനെതിരെയുള്ള കാന്തപുരത്തിന്റെ പ്രസ്താവനയിൽ കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ അതിൽ എന്തിനാണ് ഇടപെടുന്നത്.

മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശമുണ്ട്. കാന്തപുരം എന്നും തെറ്റുകൾക്ക് എതിരെ പറയുന്നയാളാണ്. പാർലിമെന്റ് തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. പോളിറ്റ് ബ്യൂറോയിൽ ആകെ ഉള്ളത് ഒരു സ്ത്രീ. വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുന്നത് സിപിഐഎം തടഞ്ഞു. സിപിഐഎം എന്നും സ്ത്രീകൾക്ക് എതിരെന്നും പിഎംഎ സലാം പറഞ്ഞു.

ചൂരൽമല മുണ്ടക്കൈ പുനരധിവാസം ഇനിയും കാത്തിരിക്കാനാകില്ലന്ന് പിഎംഎ സലാം പറഞ്ഞു. കാലതമാസത്തിന് ജനങ്ങളോട് മറുപടി പറയാൻ കഴിയില്ല. സർക്കാരിനെ കാത്ത് നിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. പണം തരുന്ന ആളുകളോട് ലീഗിന് നീതി പുലർത്തേണ്ടതുണ്ട്. സ്വന്തം വഴി നോക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ടന്നും പിഎംഎ സലാം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*