തിരുവനന്തപുരം: അരുണാചലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളും സുഹൃത്തും അന്യഗ്രഹ ജീവിതം ഉണ്ടെന്ന് വിശ്വസിച്ചതിൻ്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ആര്യയുടെ ലാപ്ടോപ്പിൽ നിന്നും വിചിത്ര വിശ്വാസങ്ങളുടെ രേഖകൾ പോലീസ് കണ്ടെത്തി.
ദിനോസറുകള്‍ക്ക് വംശനാശം വന്നില്ലെന്നതുമുതല്‍ മനുഷ്യൻ്റെ ഭാവിയെ കുറിച്ചുവരെ ഇതില്‍ പറയുന്നു. ദിനോസറിനെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മൃഗങ്ങളെയും രണ്ട് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം. ആന്‍ഡ്രോമീഡ ഗാലക്‌സിയില്‍ നിന്നുളള ‘മിതി’ എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായാണ് സംഭാഷണം. വിചിത്രവിശ്വാസങ്ങളടങ്ങിയ 466 പേജുകളുടെ പകര്‍പ്പാണ് പുറത്തുവന്നത്.
ഭൂമിയില്‍ മാത്രമല്ല അന്യഗ്രഹത്തിലും ജീവനുണ്ടെന്നാണ് ഇവരുടെ വിശ്വാസം. ‘മിതി’ എന്ന സാങ്കല്‍പിക കഥാപാത്രം ഭൂമിയിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി എന്ന പറയുന്ന രീതിയിലാണ് കണ്ടെത്തിയ രേഖകളിലുള്ളത്. ഭൂമിയില്‍ മനുഷ്യവാസത്തിന് അവസാനമായെന്നും ഇവരുടെ ഇരുന്നൂറിലേറെ ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായാണ് ‘മിതി’ മറുപടി നല്‍കുന്നത്.
ഇതിനായി ഇവര്‍ പലതരം സൈന്റിഫിക് വാക്കുകളും ഉപയോഗിച്ചിട്ടുണ്ട്. ഇതാവാം ഇവരെ വിചിത്രവിശ്വസാത്തിലേക്ക് നയിച്ചതാവാമെന്നാണ് പോലീസ് കരുതുന്നത്. സ്‌പേസ് ഷിപ്പുകളുടെ ഇന്ധനം ഉല്‍ക്കകളില്‍ നിന്നുള്ള ആന്റി കാര്‍ബണാണെന്നും ആന്റാര്‍ട്ടിക്കയില്‍ ഗവേഷണകേന്ദ്രവും സ്‌പേസ് ഷിപ്പുകള്‍ ഉണ്ടെന്നും ഇവരുടെ വിചിത്രവിശ്വാസങ്ങളില്‍ ഉള്‍പ്പെടുന്നു.
Be the first to comment