കോട്ടയം വെള്ളൂരിൽ വീടുകളിൽ മോഷണവും മോഷണ ശ്രമവും;ഒരാൾ പിടിയിൽ

കോട്ടയം : വെള്ളൂരിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് വീടുകളിൽ മോഷണവും മോഷണശ്രമവും നടത്തിയ കള്ളൻ പിടിയിൽ. രണ്ടു മോഷ്ടാക്കളാണ് പ്രദേശത്ത് മോഷണത്തിനായി എത്തിയത്.

ഇതിൽ ഒരാളെയാണ് പോലീസ് നാട്ടുകാരുടെ സഹായത്തോടുകൂടി പിടികൂടിയത്. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. കന്യാകുമാരി അരദേശം വില്ലേജിൽ മാൻ കോട് ഡോർ നമ്പർ 32 ൽ പുല്ലാലി വില്ലയിൽ എഡ്വിൻ ജോസിനെയാണ് വെള്ളൂർ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം.വെള്ളൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്. പുലർച്ചെ അഞ്ചുമണിയോടെ ഇവിടെ എത്തിയ മോഷ്ടാവ് വീടുകളിൽ മോഷണവും മോഷണശ്രമവും നടത്തി. വിവരമറിഞ്ഞ പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടുകൂടി തിരച്ചിൽ നടത്തുകയായിരുന്നു.

പോലീസിനെയും നാട്ടുകാരെയും കാണുകയും ഇതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഭർത്താവുമായുള്ള വെടിവലിക്കരയിൽ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് പോലീസിൻറെ കയ്യിൽ കിട്ടി. ബാഗിനുള്ളിൽ നിന്നും ഇയാൾ മോഷണത്തിന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മാരക ആയുധങ്ങളും കണ്ടെത്തി. ഇതിനിടയിലാണ് മോഷ്ടാക്കളിൽ ഒരാളെ പോലീസ് പിടികൂടിയത്. മറ്റൊരു പ്രതിക്കായി പോലീസും നാട്ടകാരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*