
കോട്ടയം: ട്രെയിനിൻ്റെ ഫുട്ബോഡിൽ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുന്നയാളെ കോട്ടയം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
അസാം ഗുവഹാത്തി സ്വദേശി ജോഹാർ അലി (24)യെ ആണ് കോട്ടയം റെയിൽവേ പോലീസ് എസ്എച്ച്ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ട്രെയിനുകൾ വേഗത കുറയ്ക്കുന്ന സമയത്ത് ഫുട്ബോർഡിൽ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയോ വടി കൊണ്ട് അടിച്ച് താഴെയിട്ടശേഷം എടുത്തു കൊണ്ട് പോവുകയും ചെയ്യുന്നതാണ് ഇയാളുടെ മോഷണ രീതി.
കഴിഞ്ഞ വ്യാഴാഴ്ച ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ശമ്പരി എക്സ്പ്രസിൻ്റെ ഫുട്ബോർഡിൽ ഇരുന്ന് യാത്ര ചെയ്ത എറണാകുളം സ്വദേശിയുടെ മൊബൈൽ ഫോൺ തട്ടി പറിച്ച് ഓടി രക്ഷപ്പെട്ട ജോഹാർ അലിയെ ശാസ്ത്രീയ അന്വേഷണത്തിലാണ് പിടികൂടിയത്.ഇയാളിൽ നിന്നും 4 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ട്രെയിനുകൾ വേഗത കുറയ്ക്കുന്ന സമയത്ത് നാഗമ്പടം, കുമാരനല്ലൂർ, നീലിമംഗലം ഭാഗങ്ങളിൽ വച്ച് തട്ടിയെടുത്ത ഫോണുകളാണിവ.
Be the first to comment