
കോട്ടയം: സിപിഎമ്മിനെ വിമർശിച്ചതിന് വാട്സാപ് ഗ്രൂപ്പ് അഡ്മിൻമാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചതായി പരാതി. കോട്ടയം മൂന്നിലവിലാണ് സംഭവം. ‘നമ്മുടെ മൂന്നിലവ്’ എന്ന പേരിലുള്ള വാട്സാപ് ഗ്രൂപ്പിലാണ് സിപിഎമ്മിനെ വിമര്‍ശിച്ചു പോസ്റ്റുകള്‍ ഷെയര്‍ ചെയ്തത്.
സിപിഎം മൂന്നിലവ് ലോക്കൽ സെക്രട്ടറി സതീഷിന്റെ പരാതിയിലാണ് നടപടി. ഗ്രൂപ്പ് അഡ്മിന്മാരായ റിജിൽ, ജോബി, ജോൺസൺ എന്നിവരോടാണ് സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടത്. മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തതിനാലാണു പരാതി നൽകിയതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
Be the first to comment