വടകരയിലെ വാഹനാപകടത്തിൽ പരുക്കേറ്റ് ഒൻപത് വയസുകാരി ദൃഷാന കോമയിലായ സംഭവത്തിൽ കുട്ടിയെ ഇടിച്ചിട്ട കാർ കണ്ടെത്തി. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശി ഷജീൽ ആണ് വാഹനം ഓടിച്ചതെന്ന് പോലീസ് പറഞ്ഞു. നിലവിൽ ഇയാൾ വിദേശത്താണെന്നും നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരഭിച്ചെന്നും പോലീസ് അറിയിച്ചു. പത്ത് മാസത്തിന് ശേഷമാണ് വാഹനം പോലീസ് കണ്ടെത്തിയത്.
അപകടത്തിനുശേഷം പ്രതി വാഹനം നിര്‍ത്താതെ പോയി. ഇയാള്‍ക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യ ചുമത്തിയെന്നും പോലീസ് പറഞ്ഞു. മാര്‍ച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടന്നത്.
അതേസമയം ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിന് വഴിത്തിരിവായതെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പോലീസ് പരിശോധിച്ചിരുന്നു.
അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒമ്പത് മാസമായി കോമ അവസ്ഥയിലാണ് ദൃഷാന. വിഷയത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സർക്കാരിൽ നിന്നും അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. എത്രയും പെട്ടന്ന് കാർ കണ്ടെത്താൻ പോലീസിന് നിർദേശവും നൽകി. ഇതോടെയാണ് അന്വേഷണം കാര്യക്ഷമമായത്. ഫെബ്രുവരി 17 ന് ദേശീയ പാതയിൽ വടകര ചോറോട് വെച്ചാണ് അപകടം ഉണ്ടായത്.
Be the first to comment